നഗരത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന മഴ നിര്‍ത്താതെ തുടരുകയാണ്. ഇതിനിടെ വലിയ ദുരന്തം വിതച്ച് ശക്തമായ കാറ്റും മുംബൈയില്‍ വീശുകയാണ്. വൈകുന്നേരത്തോടെ 107 കിലോ മീറ്റര്‍ വേഗതയില്‍ വീശിയ കാറ്റില്‍ നഗരത്തിലെ നിരവധി കെട്ടിടങ്ങളുടെ മേല്‍ക്കൂര തകര്‍ന്നു. നിരവധി മരങ്ങളും വൈദ്യുത പോസ്റ്റുകളും റോഡിലേക്ക് തകര്‍ന്ന് വീണിരിക്കുകയാണ്. മഴയും കാറ്റും ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് പൊലീസും മന്ത്രി ആദിത്യ താക്കറെയും മുന്നറിയിപ്പ് നല്‍കി.